Ninteyomal Mizhikalo Song Lyrics
നിന്റെയോമൽ മിഴികളോ.
നീല നീരദ നിരയോ
പെയ്തതെന്നിൽ മൊഴികളോ.
തോരാത്തോരാനന്ദ മഴയോ…
ഉള്ളാലെ. ചിരി തൂകിക്കൊണ്ടേ.
നെഞ്ചാകെ. നിലവേകിക്കൊണ്ടേ
കണ്ണോരം കണിമുല്ല പൂവായ്.
മിന്നുന്നു നീയെൻ പെണ്ണേ…
നീയും ഞാനുമിനി തനുവും ഉയിരുമായ്
നീയും ഞാനും ഒരേ…
വഴികളിൽ മെല്ലെ… ഒഴുകവേ (2)
നിന്റെയോമൽ മിഴികളോ.
മീന വേനൽ പുഴയോ
എന്നിലൂടെ ഒഴുകിയോ.
മായാത്തൊരായിരം നിനവായ്
കാതങ്ങൾ ദൂരെ ദൂരെ നിന്നും.
കാണാതെ മനം ചൊല്ലും. മൊഴി…
ആലോലം കാറ്റ് മൂളുന്നില്ലേ
കാതോർക്കു നീയെൻ കണ്ണേ…
നീയും ഞാനും ഇനീ. തനുവും ഉയിരുമായ്
നീയും ഞാനും ഒരേ…
വഴികളിൽ മെല്ലെ ഒഴുകവേ. (2)
മീവൽ പ്രാവു പോലെ…
എന്റെ ഓരോ ശ്വാസതാളം
തൂവൽ ചേർന്നു നിൽക്കാൻ…
നിന്റെ ചാരെ വന്നതില്ലേ…
മണ്ണിൻ മേലെ വാനം പോലെ കാവൽ നിന്നിടാമേ
ഓരോ മൗനരാഗം കൊണ്ടു താരാട്ടാം നിന്നേ
എനിക്കെന്നു ഉലകമായ്. .ഇനിക്കും മൊഴികളായ്
ഇമൈക്കും മിഴികളിൽ… ഇരവും പകലുമായ്
മയക്കം മറന്നിടും… മനസ്സ് പിടഞ്ഞിടും.
പതുക്കെ പതുക്കെ നിൻ ചിരിതൻ കിലുക്കമായ്
നീയും ഞാനും ഇനി . തനുവും ഉയിരുമായ്
നീയും ഞാനും ഒരേ…
വഴികളിൽ മെല്ലെ ഒഴുകവേ…
Also, Read: Abhiyum Anuvum