Malare Malayalam Lyrics from Premam Movie. The song was sung by singer Vijay Yesudas, lyrics penned-Shabareesh Varma. The movie Starring Nivin Pauly,Sai Pallavi. Malayalam Movie Premam. Song presented on label muzik247. In this song Nivin Pauly, Sai Pallavi going to the famous temple in occasion of onam festival.

Malare Song Lyrics in Malayalam

തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം

നിറമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ

പുഴയോരം തഴുകുന്നീ തണുവീറന്‍ കാറ്റും

പുളകങ്ങള്‍ ഇഴ നെയ്തൊരു കുഴലൂതിയ പോലെ

 

കുളിരേകും കനവെന്നില്‍ തളിരാടിയ കാലം

മനതാരില്‍ മധുമാസം കതിരാടിയ കാലം

അകമരുകും മയിലിണകള്‍ തുയിലുണരും താളം

എന്നകതാരില്‍ അനുരാഗം പകരുന്ന യാമം…

 

അഴകേ… അഴകില്‍ തീര്‍ത്തൊരു ശിലയഴകേ

മലരേ.. എന്നുയിരില്‍ നിഴലും പനിമലരേ…

മലരേ നിന്നെ കാണാതിരുന്നാല്‍, മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ

അലിവോടെന്‍ അരികത്തിന്നണയാതിരുന്നാല്‍, അഴകേകിയ കനവെല്ലാം അകലുന്ന പോലെ

 

ഞാനെന്‍റെ ആത്മാവിന്‍ ആഴത്തിനുള്ളില്‍, അതിലോലമാരോരും അറിയാതെ സൂക്ഷിച്ച

താളങ്ങള്‍ രാഗങ്ങള്‍ ഈണങ്ങളായി, ഓരോരോ വര്‍ണങ്ങളായി

ഇടരുന്നൊരെന്‍റെ ഇടനെഞ്ചിനുള്ളില്‍ പ്രണയത്തിന്‍ മഴയായി നീ പൊഴിയുന്നീ നാളില്‍

തളരുന്നൊരെന്‍റെ തണുതോറും നിന്‍റെ അലതല്ലും പ്രണയത്താല്‍ ഉണരും മലരേ… അഴകേ…

 

മം… കുളിരേകും കനവെന്നില്‍ തളിരാടിയ കാലം

മനതാരില്‍ മധുമാസം കതിരാടിയ കാലം

അകമരുകും മയിലിണകള്‍ തുയിലുണരും താളം

എന്നകതാരില്‍ അനുരാഗം പകരുന്ന യാമം…

അഴകേ… അഴകില്‍ തീര്‍ത്തൊരു ശിലയഴകേ

മലരേ.. എന്നുയിരില്‍ നിഴലും പനിമലരേ…

Click here for the details of :

Leave a Reply

Your email address will not be published. Required fields are marked *